Post Category
മൃഗസംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ജന്തുക്ഷേമ ദ്വൈവാരാചരണത്തോടനുബന്ധിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മൃഗസംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് മെമ്പര്‍ ഡോക്ടര്‍ വേണുഗോപാല്‍ വിഷയാവതരണം നടത്തി.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.വി ബിന്ദു പദ്ധതി വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് കാസര്‍കോട് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എന്‍.കെ സന്തോഷ് സ്വാഗതവും ചീഫ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ ബീറ്റു ജോസഫ് നന്ദിയും പറഞ്ഞു. ജില്ലയിലെ മികച്ച മൃഗ ക്ഷേമപ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയ മിഷന്‍ റാബിസ് എന്ന സംഘടനയുടെ പ്രവര്‍ത്തകനായ കെ.ജിഷ്ണു കുമാറിനെ അഭിനന്ദിച്ചു.
date
- Log in to post comments