Post Category
പാലിയേറ്റീവ് നേഴ്‌സിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
പാലിയേറ്റീവ് നേഴ്‌സിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന 45 ദിവസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നേഴ്‌സിംഗിലേക്ക് (BCCPN) അപേക്ഷ ക്ഷണിച്ചു. 2026 ഫെബ്രുവരി ഒന്‍പത് മുതലാണ് പരിശീലനം ആരംഭിക്കുന്നത്.
കേരളാ നേഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള ബി.എസ്.സി നേഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ് വൈഫറി (GNM) പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 40 വയസ്സില്‍ താഴെയുള്ളവരായിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ 2026 ഫെബ്രുവരി രണ്ടിന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ നടക്കും. ഫോണ്‍- 9447489663, 9747211707.
date
- Log in to post comments