Skip to main content

രക്തസാക്ഷി ദിനാചരണം 30ന് ഗാന്ധിസ്മൃതികള്‍ക്ക് പുനര്‍ജനിയേകുന്ന പരിപാടികള്‍

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ദീപത്മായ ഓര്‍മകള്‍ക്ക് പുനര്‍ജനിയേകി രക്തസാക്ഷിദിനാചരണം ജനുവരി 30ന്. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ 7.30ന് ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ശാന്തിയാത്രയോടെയാണ് ജില്ലാഭരണകൂടം, ഗാന്ധി പീസ് ഫൗണ്ടേഷന്‍, കൊല്ലം കോര്‍പറേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടികള്‍ക്ക് തുടക്കം. ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ പദയാത്ര എത്തുന്നതോടെ രാവിലെ എട്ടിന് ഗാന്ധിസ്മൃതി സമ്മേളനം തുടങ്ങും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തും.

എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി, എം.എല്‍.എ മാരായ എം.നൗഷാദ്, എം. മുകേഷ് എന്നിവരാണ് വിശിഷ്ടാതിഥികള്‍. മേയര്‍ എ.കെ. ഹഫീസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, വൈസ് പ്രസിഡന്റ് എസ്. ആര്‍. അരുണ്‍ ബാബു, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ്, വാര്‍ഡ് കൗണ്‍സിലര്‍ വിന്‍സി ബൈജു എന്നിവര്‍ ആശംസ നേരും.

ഗാന്ധിപീസ് ഫൗണ്ടേഷന്‍ വര്‍കിംഗ് ചെയര്‍മാന്‍ പോള്‍മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിനല്‍കും, സെക്രട്ടറി ജി. ആര്‍. കൃഷ്ണകുമാര്‍ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ് ശൈലേന്ദ്രന്‍ നന്ദിയും പറയും 

 

date