Skip to main content

രക്തസാക്ഷി ദിനാചരണം: ഗാന്ധി പ്രശ്നോത്തരി സംഘടിപ്പിച്ചു

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പ്പറേഷനും ഗാന്ധി പീസ് ഫൗണ്ടേഷനും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി പ്രശ്നോത്തരി നടത്തി.

'മഹാത്മാഗാന്ധിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും' വിഷയത്തില്‍ നടന്ന മത്സരത്തില്‍ വടക്കുംതല എസ് വി പി എം എച്ച് എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എച്ച്.എസ്.ഹിദ, കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ എന്‍.ഇര്‍ഫ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എസ്.ആര്‍.ചൈത്രേഷ്, എം ജി ടി എച്ച് എസ് മുഖത്തല എട്ടാം ക്ലാസ് വിദ്യാര്‍ഥി എസ്.മുഹമ്മദ് ഷരിന്‍ഷാ എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അയന അജീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനം ജനുവരി 30ന് ഗാന്ധി പാര്‍ക്കില്‍ ചേരുന്ന ഗാന്ധിസ്മൃതി സമ്മേളനത്തില്‍ വിതരണം ചെയ്യും.

ക്രേവന്‍ എല്‍ എം എസ് എച്ച് എസില്‍ ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയാ സുകുമാരന്‍ മത്സരം ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ കുരുവിള ജോസഫ് അധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി.ആര്‍.കൃഷ്ണകുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ.ഡി.ഷൈന്‍ ദേവ്, ക്രേവന്‍ എല്‍ എം എസ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബ്രൈറ്റ് ജോസഫ്, സീനിയര്‍ അസിസ്റ്റന്റ് ജി. മാത്യൂസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date