മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലേറ്ററി ക്ലിനിക് ആരംഭിച്ചു
ജില്ലയിലെ പട്ടികവര്‍ഗ ഉന്നതികളില്‍ സൗജന്യമൃഗ ചികിത്സയും മരുന്ന് വിതരണവുമായി മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലേറ്ററി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടത്തെ വളർത്തുമൃഗങ്ങളെയും പക്ഷികളെയും പദ്ധതി മുഖേന ക്യാമ്പുകള്‍ നടത്തി പരിശോധിച്ച് സൗജന്യ മരുന്നും ചികിത്സയും ഉറപ്പാക്കും. രോഗം വരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് ബോധവത്കരണവും ലക്ഷ്യമിടുന്നു. ചിതറ പഞ്ചായത്തിലെ കൊച്ചരിപ്പ ഉന്നതിയില്‍ പദ്ധതിക്ക് തുടക്കമായി. ചിതറ പഞ്ചായത്ത് പ്രസിഡന്റ് ലീന ഓമനദേവന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍ അധ്യക്ഷനായി. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ബി.സോജ വെറ്ററിനറി സര്‍ജന്‍മാരായ വിഷണുദത്ത്, രേഷ്മ, രശ്മി എന്നിവര്‍ പങ്കെടുത്തു. എല്ലാ മാസവും രണ്ട് ക്യാമ്പുകള്‍ നടത്തുവാനാണ് ലക്ഷ്യം. ഉറുകുന്ന്, ആര്യങ്കാവ് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ അറിയിച്ചു.
- Log in to post comments