Skip to main content

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം

പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (ബി.പി.എല്‍) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 13 ന് വൈകിട്ട് 5 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 25,000 രൂപയ്ക്ക്  മുകളില്‍ പ്രതിമാസ വരുമാനമുള്ളവര്‍, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍, ടാക്സി ഒഴികെ നാലുചക്ര വാഹനം ഉള്ളവര്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് അര്‍ഹത. തദ്ദേശസ്വയംഭരണ സ്ഥാപനം (പഞ്ചായത്ത്/ കോര്‍പ്പറേഷന്‍) സെക്രട്ടറി നല്‍കുന്ന ബി.പി.എല്‍ സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റ്, ഗുരുതര രോഗമുണ്ടെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം.
 

 

date