തൃത്താല മണ്ഡലത്തില്‍ 12 പദ്ധതികള്‍ക്ക് 26.18 കോടി രൂപ
സംസ്ഥാന ബജറ്റില്‍ തൃത്താല മണ്ഡലത്തിന് 12 പദ്ധതികള്‍ക്കായി 26.18 കോടി രൂപ അനുവദിച്ചു. ഇതിന് പുറമേ മറ്റ് എട്ട് പദ്ധതികള്‍ കൂടി ബജറ്റില്‍ ഉള്‍പ്പെടുത്തി. കൂട്ടുപാത-ആറങ്ങോട്ടുകര റോഡ് ബി എം ആന്റ് ബി സി നിലവാരത്തില്‍ നവീകരിക്കാന്‍ 7.50 കോടി രൂപ അനുവദിച്ചു.
കൂനമൂച്ചി മുക്കൂട്ട ചാലിശ്ശേരി റോഡ് നിര്‍മാണം ആറ് കോടി, ചാലിശ്ശേരി പഞ്ചായത്തിലെ മല-ചാലിശ്ശേരി റോഡ് നവീകരണം നാല കോടി,
നാഗലശ്ശേരി പഞ്ചായത്തിലെ മാത്തൂര്‍-ആമക്കാവ് റോഡ് നവീകരണം മൂന്ന് കോടി, നാഗലശ്ശേരി ഗവ. ഐ ടി ഐക്ക് കെട്ടിടം രണ്ട് കോടി, ആനക്കര ഗ്രാമപഞ്ചായത്തിലെ മലമല്‍ക്കാവ് ജി എല്‍ പി സ്‌കൂളിന് കെട്ടിടത്തിനായി 75 ലക്ഷം, പരുതൂര്‍ പഞ്ചായത്തിലെ പഴയങ്ങാടി ചിറങ്ങര റോഡിന് 50 ലക്ഷം ,ചാലിശ്ശേരി പഞ്ചായത്തിലെ നായര്‍ക്കുളം നവീകരണം 50 ലക്ഷം, നാഗലശ്ശേരി പഞ്ചായത്തിലെ നീരട്ടിക്കുളം നവീകരണത്തിന് 50 ലക്ഷം, തിരുമിറ്റക്കോട് പഞ്ചായത്തിലെ രായമംഗലം-ദുബായ് റോഡില്‍ പാലം നിര്‍മാണത്തിന് 45 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.
കപ്പൂര്‍ തോട്ടുപാടം ടൂറിസം പദ്ധതിയ്ക്ക് 63 ലക്ഷം രൂപയും പരുതൂര്‍ പഞ്ചായത്തിലെ ഏച്ചുണ്ണി പാലം നിര്‍മാണത്തിന് 35 ലക്ഷം രൂപയും വകയിരുത്തി. കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍-അമേറ്റിക്കര റോഡ് നവീകരണം, കപ്പൂര്‍ പഞ്ചായത്തിലെ എറവക്കാട്-കക്കിടിപ്പുറം റോഡ് നവീകരണം, തൃത്താല-കൂട്ടനാട് റോഡ് നവീകരണം, തൃത്താല മണ്ഡലത്തിലെ വിവിധ ഗവ. ഹൈസ്‌കൂളുകളുടെ ഗ്രൗണ്ട് നവീകരണം, തൃത്താല മണ്ഡലത്തിലെ പ്രധാന ജങ്ക്ഷനുകളുടെ നവീകരണം, തിരുമിറ്റക്കോട് പഞ്ചായത്തിലെ പെരിങ്ങണ്ണൂര്‍-വെള്ളടിക്കുന്ന് റോഡ് നവീകരണം, പട്ടിത്തറ, തൃത്താല , നാഗലശ്ശേരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പുളിയപ്പറ്റ കായല്‍ നവീകരണം, പട്ടിത്തറ പഞ്ചായത്തിലെ ആലപ്പറമ്പില്‍ ഓപ്പണ്‍ ഓഡിറ്റോറിയം എന്നീ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- Log in to post comments