പ്രധാനാധ്യാപകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം (എസ് എസ് കെ), കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല എന്നിവയുടെ സംയുക്ത സംരംഭമായ 'ക്രിയേറ്റീവ് കോര്‍ണര്‍' പദ്ധതിയുടെ ഭാഗമായി
പ്രധാനാധ്യാപകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രതിനിധി അഭിലാഷ് തച്ചങ്കാട് ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ അറിവിനെ തൊഴില്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ഏഴ് പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ക്രിയേറ്റീവ് കോര്‍ണറുകളിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജില്ലയില്‍ 45 ക്രിയേറ്റീവ് കോര്‍ണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എം.കെ. നൗഷാദലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പദ്ധതിയുടെ സുസ്ഥിരത, ക്രിയേറ്റീവ് ഫെസ്റ്റ്, പാഠഭാഗങ്ങളുമായുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ഡയറ്റ് ഫാക്കല്‍റ്റി ടി.പി. രാജഗോപാല്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എസ്. ഷാജി, എസ്.ആര്‍.ജി അംഗങ്ങളായ ഹബീബ് റഹ്‌മാന്‍, പി.എം. മഹേഷ്, ശബാന, രശ്മി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
- Log in to post comments