Skip to main content

പ്രവാസി പരാതി പരിഹാര സമിതി യോഗം

കോട്ടയം: പ്രവാസി പരാതി പരിഹാര സമിതി യോഗം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പുതുതായി നാലു പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ യോഗത്തില്‍ പരിഗണിച്ച പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ യോഗം അംഗീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, പ്രവാസി പരാതി പരിഹാര സമിതി അംഗം കെ.ജി.അജിത്, സി.പി. തസ്‌നീം, സുജിത സാറാമ്മ ചാക്കോ എന്നിവര്‍ പങ്കെടുത്തു.

date