Post Category
തൊഴില്‍മേള
കോട്ടയം: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിക്കും. പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പൂഞ്ഞാര്‍ എന്‍ജിനീയറിങ് കോളജ്, കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ എസ്.ഡി.പി.കെ. സെന്ററുകളില്‍ വച്ച് ജനുവരി 31ന്(ശനിയാഴ്ച) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് തൊഴില്‍മേള നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിലായി വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഡി.ഡബ്ല്യു.എം.എസ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അനുയോജ്യമായ തൊഴില്‍ മേഖലയില്‍ അപേക്ഷിക്കാം. ഫോണ്‍: 9037027726.
date
- Log in to post comments