Post Category
അപേക്ഷ ക്ഷണിച്ചു
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന 2026 വര്‍ഷത്തെ എംബിഎ, എംസിഎ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിനും എസ്ഇബിസി വിഭാഗത്തിനും 1000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും 500 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷി (ബ്ലൈന്‍ഡ്/ലോ വിഷന്‍) വിഭാഗത്തിന് അപേക്ഷാ ഫീസ് ഒടുക്കേണ്ടതില്ല.
അപേക്ഷാഫീസ് ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകര്‍ യുജിസി അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം നേടിയിരിക്കണം. വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈനായി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ സമയത്ത് അപ്ലോഡ് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560327, 0471- 2560361, 0471- 2560362
date
- Log in to post comments