'അറിവ്' ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
എടക്കാട് മത്സ്യഗ്രാമം തെറമ്മല്‍ ഫിഷ് ലാന്റിംഗ് സെന്ററില്‍ 'അറിവ്' ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം അതുല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി നിമിഷ അധ്യക്ഷയായി.
സാമൂഹ്യ സുരക്ഷ പദ്ധതികള്‍, കെസിസി, മത്സ്യബോര്‍ഡ് ക്ഷേമനിധി ആനുകൂല്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ കണ്ണൂര്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി ഫോറം പ്രതിനിധികളായ സന്തോഷ്, സംഗീത, റീജിയണല്‍ എക്സിക്യൂട്ടീവ് രാജേഷ് എന്നിവര്‍ ക്ലാസെടുത്തു. മത്സ്യഫെഡ് ആനുകൂല്യങ്ങളെക്കുറിച്ച് പ്രൊജക്ട് ഓഫീസര്‍ അനുശ്രീ വിശദീകരിച്ചു. കേരള സമുദ്ര മത്സ്യബന്ധന നിയമങ്ങളെക്കുറിച്ചും തീരസുരക്ഷയെക്കുറിച്ചും സാഫ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും തലശ്ശേരി മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.കെ സംഗീത വിശദീകരിച്ചു. 60 പേര്‍ ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുത്തു.
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേബി ഷാന, ടി.കെ റഹീന, രാജേഷ് കുനിയില്‍, ഫിഷറീസ് ഓഫീസര്‍ എസ് സീന എന്നിവര്‍ സംസാരിച്ചു.
- Log in to post comments