കംപ്യൂട്ടർ കോഴ്‌സുകളിൽ പ്രവേശനം
ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA: ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (DDTOA: ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (CCLIS: 6 മാസം) കോഴ്‌സുകളിലേക്ക് (ഫുൾ ടൈം/ പാർട്ട് ടൈം - Online/ Offline/ Evening batch) അപേക്ഷ ക്ഷണിച്ചു. യഥാക്രമം ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി എന്നിവയാണ് യോഗ്യതകൾ. ഒട്ടേറെ തൊഴിൽ സാധ്യതകൾ ഉള്ളതും കേരളാ പി.എസ്.സി അംഗീകാരവുമുള്ള കോഴ്‌സുകളാണിവ. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്ക് ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡിയുടെ റീജിയണൽ സെന്ററിൽ നേരിട്ടോ 0471-2550612, 9400519491, 8547005087 നമ്പറുകളിലോ ബന്ധപ്പെടുക.
പി.എൻ.എക്സ്. 418/2026
- Log in to post comments