Post Category
2,500 റോബോട്ടിക് കിറ്റുകൾ മുഖ്യമന്ത്രി വിതരണം ചെയ്യും
ഐ.ഒ.ടി അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന പുതിയ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ പൊതുവിദ്യാലയങ്ങൾക്ക് വിതരണം ചെയ്യും. കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ ഫെബ്രുവരി 2 രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാല് ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പി.എൻ.എക്സ്. 421/2026
date
- Log in to post comments