ഡിസൈൻ വിദ്യാർഥികൾക്കുള്ള ബിരുദദാനം 1ന്
കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഫെബ്രുവരി 1ന് വൈകിട്ട് 4ന് ജഗതി ഡി.പി.ഐ ജംഗ്ഷനിലെ ജവഹർ സഹകരണ ഭവനിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
തൊഴിലും നൈപുണ്യവും വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് അധ്യക്ഷത വഹിക്കും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് മാനേജിങ് ഡയറക്ടർ സുഫിയാൻ അഹമ്മദ് സ്വാഗതം പറയും. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തും. വഴുതക്കാട് വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ, കെ.എസ്.ഐ.ഡി. പ്രിൻസിപ്പൽ ഡോ. കെ. മനോജ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
2026 യൂത്ത് ഒളിമ്പിക് ഗെയിംസ് മെഡൽ ഡിസൈനിങ് അന്താരാഷ്ട്ര മത്സരത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ ഇന്ത്യയിലെ പ്രഥമ ജേതാവും കെ.എസ്.ഐ.ഡി. വിദ്യാർഥിനിയുമായ എലിസുബ ജോ എബ്രഹാമിനെ മന്ത്രി ആദരിക്കും.
പി.എൻ.എക്സ്. 424/2026
- Log in to post comments