രക്തസാക്ഷിദിനം: ശാന്തിയാത്രയും ഗാന്ധിസ്മൃതി സമ്മേളനവും
ജീവിതം സന്ദേശമാക്കിയ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വം അനുസ്മരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം, ഗാന്ധിപീസ് ഫൗണ്ടേഷന്‍, കൊല്ലം കോര്‍പറേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി ശാന്തിയാത്ര സംഘടിപ്പിച്ചു. ചിന്നക്കട പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് മുന്നില്‍ ജില്ലാകലക്ടര്‍ എന്‍ ദേവിദാസ് ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര ഗാന്ധി പാര്‍ക്കില്‍ അവസാനിച്ചു. പാര്‍ക്കിലെ മഹാത്മാഗാന്ധിപ്രതിമയില്‍ വിശിഷ്ടാതിഥികള്‍ ഹാരാര്‍പ്പണം നടത്തി.
ഗാന്ധിപാര്‍ക്കില്‍ അനുസ്മരണചടങ്ങ് എം നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വരുംതലമുറയുടെ അറിവിലേക്ക് ഗാന്ധിജിയുടെ ജീവിതത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും പ്രസക്തി പകര്‍ന്നു കൊടുക്കണമെന്ന് ഓര്‍മിപ്പിച്ചു. ഗാന്ധി പ്രശ്‌നോത്തരി മത്സരവിജകള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു.
മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പോള്‍ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞയും സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലി. ഫാത്തിമ മാതാ നാഷനല്‍ കോളജ് മലയാളം വിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോണ്‍ സര്‍വമത പ്രാര്‍ത്ഥന നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ ആര്‍ ഗ്രീഷ്മ നന്ദി പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയസുകുമാരന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ജെ. ജയലക്ഷ്മി, എസ് ധന്യ, രാധിക സജി, എ.ഡി.എം ജി നിര്‍മല്‍ കുമാര്‍, പ്രൊഫസര്‍ പി ഒ ജെ ലബ്ബ, ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ ഡി ഷൈന്‍ദേവ്, കുരീപ്പുഴ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു. ജനപ്രതിനിധികള്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, എന്‍.സി.സി കെഡറ്റുകള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, സ്റ്റുഡന്റ് പൊലീസ്, അധ്യാപകര്‍ തുടങ്ങിയവര്‍ ശാന്തിയാത്രയുടെ ഭാഗമായി. പങ്കെടുത്തവര്‍ക്ക് ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രഭാതഭക്ഷണം നല്‍കി, ഭാരവാഹികളായ ആര്‍. ചന്ദ്രശേഖരന്‍, ബിനുദാസ്, ഇ. ഷാജഹാന്‍, ടി. എസ്. ബാഹുലേയന്‍ എന്നിവരും പങ്കെടുത്തു.
- Log in to post comments