സി.എം മെഗാ ക്വിസ്- ജില്ലാതല മത്സരം ഫെബ്രുവരി അഞ്ചിന് സംഘാടകസമിതി യോഗം
കേരളത്തിന്റെ സാമൂഹികചരിത്രംഅടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി എം മെഗാ ക്വിസ്മത്സരത്തിന്റെ സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല മത്സരം ഫെബ്രുവരി അഞ്ചിന് ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ നടക്കും. കോളജില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ വിപുലമായ സജ്ജീകരണങ്ങളോടെ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ആധുനിക ശബ്ദ-വെളിച്ച വിന്യാസത്തോടെയുള്ള വേദി ഒരുക്കും. മത്സരാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, കുടിവെള്ളം, ലഘുഭക്ഷണം തുടങ്ങിയവയും ഉറപ്പാക്കും. മത്സരശേഷം വേദിയില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ സമ്മാനവിതരണം നടത്തും. ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ ചേര്‍ന്ന യോഗത്തില്‍ കോളജ് മാനേജര്‍ ഡോ. അഭിലാഷ് ഗ്രിഗറി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത്കുമാര്‍, കൊളിജിയറ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി കെ അനുരാധ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷെല്ലി മത്യാസ്, അധ്യാപകരായ ഡോ. നിഷ തോമസ്, ഡോ. ഷെറിന്‍ മോള്‍, കൊളിജിയറ്റ് എഡ്യൂക്കേഷന്‍ അക്കൗണ്ട്‌സ് ഓഫീസര്‍ എം.എസ് ഹേമലത, ജൂനിയര്‍ സൂപ്രണ്ട് സുമേഷ്, ഫെബിന്‍ പി. അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments