സുരക്ഷിത ഭക്ഷണവഴികള്‍ അവതരിപ്പിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ സെമിനാര്‍
മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന് പരിശീലന കേന്ദ്രവും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കൊല്ലം ശാഖയും സംയുക്തമായി നടത്തിയ ഭക്ഷ്യസുരക്ഷാ സെമിനാര്‍ സീ പാലസ് ഹോട്ടലില്‍ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തിന് ഹാനികരമായതൊന്നും ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാന്‍ പാടില്ലെന്ന മന്ത്രി ഓര്‍മിപ്പിച്ചു. ശാസ്ത്രീയപരിശോധനയുടെ അടിസ്ഥാനത്തില്‍ അനുവദനീയമായവയാണ് ഉപയോഗിക്കേണ്ടത് എന്നും വ്യക്തമാക്കി.
ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമങ്ങളും ന്യായവിധികളും ചര്‍ച്ച ചെയ്ത സെമിനാറില്‍ നോഡല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എ. അനീഷ ക്ലാസ് നയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി. ഷൈന്‍കുമാര്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. എം. മഞ്ജു, നന്ദു വിജയന്‍ വി.കെ.പി മോഹന്‍ കുമാര്‍, മാത്യു ജേക്കബ്, ഷീബ .പി. ബേബി, രമ ജി. ഉണ്ണിത്താന്‍, ഷാലുമോള്‍, കെ.ജി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments