Skip to main content

അറിയിപ്പുകൾ

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ പൊതുലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ ഡിവിഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിന് വൈകീട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0495 2370751

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് മലാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ഫല വൃക്ഷാദികളായ തെങ്ങ്, മാവ്, പ്ലാവ് മുതലായവയില്‍ നിന്നുള്ള ആദായം മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ലേലത്തില്‍ എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ലേലം നടക്കുന്ന തീയതി: ഫെബ്രുവരി 12 രാവിലെ 11 മണി. ഫോണ്‍: 0495 2370714.

ജലവിതരണം മുടങ്ങും

കോഴിക്കോട് പുതിയപാലം കേരള വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണ പൈപ്പ് ലൈനില്‍ വാല്‍വ് ഉയര്‍ത്തുന്ന പ്രവൃത്തി നടത്തുന്നതിനാൽ ഇന്നും നാളെയും (ജനുവരി 30, 31) പൊറ്റമ്മല്‍, കോട്ടൂളി, പറയഞ്ചേരി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയപാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങൽ, ഗാന്ധിറോഡ്, ബീച്ച് ഹോസ്പിറ്റല്‍, വലിയങ്ങാടി, മുഖദാര്‍, പള്ളിക്കണ്ടി, കുറ്റിച്ചിറ, നൈനാം വളപ്പ്, കോതി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ് തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത എന്നീ ഭാഗങ്ങളില്‍ ജലവിതരണം പൂര്‍ണ്ണമായും മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വിവിധ പ്രവൃത്തികള്‍ തല്‍സ്ഥിതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11ന് ഉച്ച ഒരു മണി വരെ. ഫോണ്‍: 0495 2720012, വൈബ്‌സൈറ്റ്: www.dtpckozhikode.com.

ന്യൂക്ലയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാത്യശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ന്യൂക്ലയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ് ഒഴിവിലേക്കു 75,000 രൂപ മാസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. യോഗ്യത: ബി.എസ്.സി/എം.എസ്.സി ന്യൂക്ലയര്‍ മെഡിസിന്‍ ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി യും ഡി.എം.ആര്‍.ഐ.ടി യും. പ്രായപരിധി: 18-45. സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

ഗതാഗതം നിരോധിച്ചു

കൂമുളളി മുതല്‍ കന്നൂര്‍ വരെ റോഡ് ടാറിങ്ങ് പ്രവൃത്തി ആരംഭിക്കുതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ 20 വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

കോഴിക്കോട് പൂവാട്ടുപറമ്പ് - കോട്ടായിതാഴം റോഡില്‍ പുളിക്കല്‍താഴത്ത് കല്‍വെര്‍ട് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 30) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ബസ്, ഭാരമേറിയ മറ്റ് വാഹനങ്ങള്‍ എന്നിവ കോട്ടായിത്താഴത്ത് നിന്നും പുളിക്കല്‍താഴം പെരുവയല്‍ വഴിയും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

വടകര താലൂക്കിലെ ഇരിങ്ങണ്ണൂര്‍ വില്ലേജിലെ ഇരിങ്ങണ്ണൂര്‍ ശിവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 11ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നൽകണം. അപേക്ഷ ഫോറം ഓഫീസിലും വെബ്സൈറ്റിലും (www.malabardevaswom.kerala.gov.in)  ലഭിക്കും. ഫോണ്‍ 0490 2321818.

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ഫയര്‍ ആന്റ്സേഫ്റ്റി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി. താത്‌പര്യമുള്ളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ട്. ഫോൺ: 8182723705.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള എക്സൈസ് കമ്മീഷണറുടെ ഉടമസ്ഥതയിലുള്ള ചേളന്നൂര്‍ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഔദ്യോഗിക വാഹനം വാങ്ങി ലേലം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് നാലിനകം കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് നൽകണം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2372927.

സ്‌പോര്‍ട്സ് സ്‌കൂള്‍, സ്‌പോര്‍ട്സ് അക്കാദമി സെലക്ഷന്‍

സംസ്ഥാന കായിക-യുവജനകാര്യ വകുപ്പിന്റെയും കേരള സ്റ്റേറ്റ് സ്‌പോര്‍ട്സ് കൗണ്‍സിലിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌പോര്‍ട്സ് സ്‌കൂളുകള്‍, സ്‌പോര്‍ട്സ് ഡിവിഷനുകള്‍, ജില്ലാ സ്‌പോര്‍ട്സ് അക്കാദമികള്‍, സ്‌കൂള്‍ സ്‌പോര്‍ട്സ് അക്കാദമികള്‍ എന്നിവിടങ്ങളിലേക്ക് 2026-27 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷനുള്ള പ്രാഥമിക സെലക്ഷന്‍ ഫെബ്രുവരി നാലിന് രാവിലെ എട്ട് മണിക്ക് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിംഗ്, ക്രിക്കറ്റ്(വനിതകൾ), സൈക്ലിംഗ്, ഫെന്‍സിംഗ്, ഹോക്കി, ജൂഡോ, നെറ്റ്‌ബോള്‍, സ്വിമ്മിംഗ്, തൈക്കോണ്ടോ, റസലിംഗ് എന്നീ ഇനങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍സ്.  

6,7,8,11 ക്ലാസ്സിലേക്ക് കോമണ്‍ സെലക്ഷനും 9,10 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിക്കായി സംസ്ഥാനതല മെഡല്‍ നേടിയവര്‍ക്കും സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ രാവിലെ 8.30 ന് സ്‌പോര്‍ട്സ് കിറ്റ്, 5,6,7 ക്ലാസ്സില്‍ പഠിക്കുന്നു എന്ന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് (ഒറിജിനല്‍, ഫോട്ടോകോപ്പി) എന്നിവയുമായി ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസുമായി (8078182593, 9961775522) ബന്ധപ്പെടാം.

date