Skip to main content

സംസ്ഥാന ബജറ്റ്: കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ 13.25 കോടിയുടെ പദ്ധതികള്‍

 

സംസ്ഥാന ബജറ്റില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. ഗതാഗത, ജലസേചന, കാര്‍ഷിക മേഖലകളിലായി 13.25 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിനായി വകയിരുത്തിയത്.

കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡിന് 5 കോടി  രൂപ, ആയഞ്ചേരി-കമ്പനി പീടിക-കടമേരി-തണ്ണീര്‍ പന്തല്‍ റോഡിന് 3 കോടി, കുറ്റ്യാടി പള്ളി-ഊരത്ത് റോഡിന് 2 കോടി, മൊകേരി-പൂക്കോട്ട് പോയില്‍ റോഡിന് 2 കോടി, വേങ്ങാടിക്കല്‍ പമ്പിങ് സ്റ്റേഷന്‍ പുനര്‍നിര്‍മാണത്തിന് 75 ലക്ഷം, കൊത്തന്‍ കോട്ടുമ്മല്‍ തോട് പുനരുദ്ധാരണത്തിന് 50 ലക്ഷം എന്നിങ്ങനെയാണ് മണ്ഡലത്തിന് അനുവദിച്ചത്.

കുളങ്ങരത്ത്-അരൂര്‍-ഗുളികപ്പുഴ റോഡ് പ്രവൃത്തിയുടെ ഭാഗമായി തീക്കുനിയില്‍നിന്ന് ഗുളികപ്പുഴ ഭാഗത്തേക്ക് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ഉയര്‍ത്തുന്നതിനാണ് 5 കോടി അനുവദിച്ചത്. റോഡ് പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗവും തോടിന്റെയും പമ്പിങ് സ്റ്റേഷന്റെയും നിര്‍മാണം ജലസേചന  വകുപ്പുമായിരിക്കും ഏറ്റെടുത്ത് നടപ്പാക്കുക.

date