Skip to main content

ബജറ്റ്: കുന്ദമംഗലം മണ്ഡലത്തിന് 132 കോടിയുടെ പദ്ധതികള്‍ 

 

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ 132 കോടി രൂപയുടെ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. പുല്‍പ്പറമ്പ്-നായര്‍കുഴി റോഡ്, ചാത്തമംഗലം-കൂഴക്കോട്-വെള്ളന്നൂര്‍ റോഡ്, ചെറൂപ്പ-കുറ്റിക്കടവ്-ചെട്ടിക്കടവ് റോഡ്, ചേനോത്ത് കുനിയില്‍ -ലക്ഷംവീട് റോഡ് (കാക്കേരി പാലം റോഡ്), മാരിയോട് കളരിക്കണ്ടി സ്‌കൂള്‍ റോഡ്, മാവൂര്‍ തലപ്പനക്കുന്ന് ടൂറിസം വ്യൂ പോയന്റ്, കഴുത്തുട്ടിമുക്ക്-ചിറ്റാരിപ്പിലാക്കില്‍ റോഡ്, ചക്കാലംകുന്ന് വയപ്പുറം വ്യൂ പോയിന്റ് റോഡ്, ചാത്തമംഗലം ഗവ. ഐ.ടി.ഐ കെട്ടിടം, ആര്‍.ഇ.സി മുത്തേരി റോഡ്, കുന്ദമംഗലം പെരുമണ്ണ ബൈപാസ് നിര്‍മാണം, പൂനൂര്‍ പുഴക്ക് കുറുകെ കണ്ണന്‍കുഴി വടക്കയില്‍ തൂക്കുപാലം, വെള്ളിപറമ്പ്-ഉമ്മളത്തൂര്‍താഴം റോഡ് വീതി കൂട്ടല്‍, തെങ്ങിലക്കടവ്-കണ്ണിപറമ്പ്-കഴുത്തൂട്ടിമുക്ക് റോഡ്, കുന്ദമംഗലം ഗവ. കോളേജ് റോഡ് സ്ഥലമെടുപ്പ്, മണക്കടവ് പാലം, കുറ്റിക്കടവ് പാലം, മാമ്പുഴ പാലം, കല്‍പ്പള്ളി പാലം, ഓള്‍ഡ് പുത്തൂര്‍ റോഡ്, വെള്ളായിക്കോട് പാലം എന്നീ പ്രവൃത്തികള്‍ക്കാണ് തുക വകയത്തിയതെന്ന് എം.എല്‍.എ പറഞ്ഞു.

date