Skip to main content

ഭിന്നശേഷി സംവരണം: കോടതിയിൽ പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി

* കേസ് നാളെ (ഫെബ്രുവരി 2-ന്) സുപ്രീം കോടതി പരിഗണിക്കും

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോടതിഅനുമതി ലഭിക്കുന്നതോടെഏകദേശം 22,000-ത്തോളം അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിരനിയമനം നൽകാൻ സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകും. നായർ സർവീസ് സൊസൈറ്റിക്ക് നൽകിയിട്ടുള്ള ഉത്തരവ്സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കുക എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വ്യക്തമാക്കി.

സർക്കാർ സർവീസുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കി വരുന്നുണ്ടെങ്കിലും എയ്ഡഡ് സ്‌കൂളുകളിൽ ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. കോടതി വിധിന്യായങ്ങളുടെയും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഈ കുറവ് പരിഹരിക്കാൻ സർക്കാർ ശ്രദ്ധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അമ്പതോളം നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുകയും നിയമനങ്ങൾ സുതാര്യമാക്കാൻ ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം സംസ്ഥാന-ജില്ലാ തല സമിതികൾ രൂപീകരിച്ച് 2025 മാർച്ച് 24-ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ജില്ലാ സമിതികൾ നിലവിൽ വരുന്നതിന് മുൻപ് തന്നെ 1500-ഓളം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകി. ആദ്യഘട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 431 ഉദ്യോഗാർത്ഥികൾക്ക് കൂടി 24.01.2026-ൽ നിയമന ശുപാർശ നൽകിയിട്ടുണ്ട്. അവശേഷിക്കുന്ന ഒഴിവുകൾ നികത്താനായി ഉടനടി തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകളെക്കുറിച്ച് സർക്കാരിന് വ്യക്തമായ ബോധ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. കോടതി നിർദ്ദേശപ്രകാരംഭിന്നശേഷി നിയമനം പൂർണ്ണമായും പാലിക്കപ്പെടുന്നത് വരെ ചില അധ്യാപകർക്ക് പ്രൊവിഷണലായും ദിവസവേതന അടിസ്ഥാനത്തിലുമാണ് നിയമനം നൽകാൻ സാധിച്ചിരുന്നത്. എങ്കിലും ഇത്തരക്കാർക്ക് പെൻ നമ്പർലീവ്ഗ്രൂപ്പ് ഇൻഷുറൻസ്പി.എഫ്സ്ഥാനക്കയറ്റം തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 465/2026

date