Post Category
ബഡ്സ് ജില്ലാ കലോത്സവം: വാണിമേൽ ബഡ്‌സ് സ്കൂൾ ജേതാക്കൾ
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഡ്സ്-ബി ആർ സി കലോത്സവം ‘മഴവില്ല് 2026’ ന് സമാപനം. വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജ് ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 69 പോയിന്റ് നേടി വാണിമേൽ ബഡ്‌സ് സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 37 പോയിന്റ് നേടി പുതുപ്പാടി ബഡ്‌സ് സ്കൂൾ രണ്ടും 29 പോയിന്റ് നേടി മാവൂർ ബഡ്‌സ് സ്കൂൾ മൂന്നും സ്ഥാനം നേടി.
ജില്ലയിലെ 48 ബഡ്‌സ് -ബി ആർ സി സ്ഥാപനങ്ങളിലെ 350ലേറെ മത്സരാർത്ഥികൾ പങ്കാളികളായി. വിജയികൾക്ക് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു ട്രോഫികൾ സമ്മാനിച്ചു. അസി. ജില്ലാ മിഷൻ കോ ഓഡിനേറ്റർമാരായ പി. സൂരജ്, എസ് കെ അതുൽ രാജ്, കെ ആർ ജുബുനു, ജില്ലാ പ്രോഗ്രാം മാനേജർ ആർ അനഘ എന്നിവർ പങ്കെടുത്തു.
date
- Log in to post comments