Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാക്ക ഗവ ഐ ടി ഐ യിൽ വിവിധ ട്രേഡുകളിലെ ഒഴിവുള്ള തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെക്കാനിക് ഓട്ടോ ബോഡി പെയിന്റംഗ്, ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ്, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലൈൻസസ്, ടർണർ തസ്തികകളിൽ ആണ് ഒഴിവ്. എസ് എസ് എൽ സി, ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/ എൻ എ സി യും 3 വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി ഒരു വർഷ പ്രവർത്തിപരിചയവുമാണ് യോഗ്യതതാല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 6 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവൺമെന്റ് ഐ ടി ഐ ചാക്ക പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണംഫോൺ നമ്പർ :0471 -2502612.

പി.എൻ.എക്സ്. 496/2026

date