Post Category
103 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം ; ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതിയോഗത്തിൽ 103 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ( 2025-26) ഭേദഗതിക്ക് അംഗീകാരം. 67 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാൻ്റ് , മാലിന്യ പരിപാലനം (കെ.എസ്.ഡബ്ല്യൂ.എം.പി) എന്നീ പദ്ധതികൾക്കും അംഗീകാരം നൽകി.
തദ്ദേശസ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി വിനിയോഗവും ഫെബ്രുവരി 7ന് നടക്കുന്ന ജില്ലാ വികസന സെമിനാറുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ജി.ഉല്ലാസ്, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു
date
- Log in to post comments