Skip to main content

ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം 14-ന്; സംഘാടക സമിതി രൂപീകരിച്ചു

 

ഫറോക്ക് ചുങ്കത്ത് നിർമാണം പൂർത്തിയായ മിനി സിവിൽ സ്റ്റേഷൻ ഫെബ്രുവരി 14-ന് വൈകീട്ട് അഞ്ചിന് നാടിന് സമർപ്പിക്കും. ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു.  ബേപ്പൂർ നിയോജക മണ്ഡലത്തിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റും.

ചുങ്കം ത്രീ എം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഡിവിഷൻ കൗൺസിലർ കെ സി ശ്രീധരൻ അധ്യക്ഷനായി. ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ഡയറക്ടർ ടി രാധാഗോപി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ കെ താഹിറ, സബിത മൻസൂർ, എം മൊയ്തീൻ കോയ, ജി എസ് ടി ജോ. കമ്മീഷണർ കെ പ്രദീപ്, പ്രകാശ് കറുത്തേടത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ എൻ ശ്രീജയൻ, സി ഷിജു എന്നിവർ സംസാരിച്ചു. 

മന്ത്രി പി എ മുഹമ്മദ് റിയാസ് ചെയർമാനായും, സി ചന്ദ്രിക, കല്ലട എം കെ മുഹമ്മദലി, അഞ്ജിത ഷനൂബ്, വി എസ് അജിത, ഭക്തവത്സലൻ, കെ രാജീവ്, സി സന്ദേശ്, കെ പി ഷെബീറലി, വി മിഥുഷ എന്നിവർ വൈസ് ചെയർമാനായും  
എൻ ശ്രീജയൻ ജനറൽ കൺവീനറായും 
ടി രാധാഗോപി കൺവീനറായും
സി ഷിജു, കെ തസ് വീർ ഹസ്സൻ, ശശിധരൻ നാരങ്ങയിൽ, കെ കെ ആലിക്കുട്ടി, മുരളി മുണ്ടെങ്ങാട്ട്, കെ ബീരാൻ കുട്ടി, ബഷീർ പാണ്ടികശാല, സി ബാസിത്ത്, സുൽഫിക്കറലി, പി ബൈജു, വിനോദ് പറന്നാട്ടിൽ എന്നിവർ ജോ. കൺവീനർമാരായുമുള്ള 501 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്‌.

date