Skip to main content

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: മേയർ അഡ്വ. വി.കെ. മിനിമോൾ*

കേരളം ആവിഷ്കരിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് രാജ്യത്തെ മറ്റ്  സംസ്ഥാനങ്ങൾക്കു മാതൃകയാണെന്ന് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ പറഞ്ഞു. 

എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ നടന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാ തല മത്സരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ. യുവതലമുറയുടെ ശ്രദ്ധ ലഹരി പോലുള്ള തെറ്റായ കാര്യങ്ങളിലേക്ക് മാറിപ്പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു വിജ്ഞാനപ്രദമായ പരിപാടി സംഘടിപ്പിക്കുന്നത് വളരെ സ്വാഗതാർഹമാണ് . വിദ്യാർത്ഥികളെ അറിവിന്റെ ലോകത്തേക്ക് തിരിച്ചുപിടിക്കാൻ ഇത്തരം മത്സരങ്ങൾ വലിയ പങ്ക് വഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ജില്ലാതല മത്സരം സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നോർത്ത് പറവൂർ എസ്‌ എൻ എച്ച്  എസ്‌ എസിൽ നിന്നുള്ള കെ എസ്‌ ആദിത്യൻ, റിഷബ് ആന്റണി പടമാടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ  സെൻ്റ് കോട്ടപ്പടി മാർ ഏലിയാസ് എച്ച്എസ്എസ്  വിദ്യാർത്ഥികളായ ഹയാ ആമിന, എം എസ് ബാലഭാസ്കർ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നോർത്ത് പറവൂർ എസ് എൻ വി സാൻസ്ക്രിറ്റ് എച്ച്എസ്എസ് വിദ്യാർത്ഥികളായ എം എ ആദിൽ കൃഷ്ണൻ, അക്ഷയ് കുമാർ എന്നിവർക്കും കോളേജ് വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ യു.സി. കോളേജിലെ നിതിയാ പൗലോസ്, വി.എച്ച്. അനുരാഗ് രണ്ടാം സ്ഥാനം നേടിയ കൊച്ചിൻ യൂണിവേഴ്സിറ്റി  ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എസ്. അബിനാ ശങ്കർ, ബിച്ചു സി. അബ്രഹാം മുന്നാം സ്ഥാനം നേടിയ നുവാൽസിലെ എച്ച്. അവനീത്, ഓസ്റ്റിൻ ലാസർ എന്നിവർക്കും അസിസ്റ്റൻ്റ് കളക്ടർ പാർവ്വതി ഗോപകുമാർ സമ്മാനം വിതരണം ചെയ്തു

ചടങ്ങിൽ സെൻ്റ് തെരേസാസ് കോളേജ് പ്രിൻസിപ്പാൾ അനു ജോസഫ് അധ്യക്ഷയായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രിയ പി മേനോൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ് അസിസ്റ്റൻറ് എഡിറ്റർ  എ റ്റി രമ്യ, തിരുവല്ല മാർത്തോമ കോളേജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ സൂപ്പർവൈസറുമായ കെ എം വിഷ്ണു നമ്പൂതിരി,  ഇൻഫർമേഷൻ ആന്റ് പബ്ലിക്കേഷൻസ് വകുപ്പ് പ്രസ്സ് റിലീസ് വിഭാഗം അസിസ്റ്റന്റ് എഡിറ്റർ അമിത് മധുപാൽ എന്നിവർ പങ്കെടുത്തു.

date