Skip to main content

ലീഗല്‍ ക്ലിനിക്കിന്റെയും ഫാമിലി കൗണ്‍സിലിംഗ് സെന്ററിന്റെയും  ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 18)

 

വനിതാസെല്ലില്‍ പരാതി നല്‍കുന്നവര്‍ക്ക് ആവശ്യമായ നിയമ സഹായം നല്‍കുന്നതിനും കൗണ്‍സിലിംഗും ലഭ്യമാക്കുന്നതിനായി കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) ആഭിമുഖ്യത്തില്‍ കൊല്ലം സിറ്റി വനിതാ സെല്ലില്‍ ലീഗല്‍ ക്ലിനിക്കും ഫാമിലി കൗണ്‍സിലിംഗ് സെന്ററും ആരംഭിക്കും. ഇന്ന് (ഡിസംബര്‍ 18) രാവിലെ 11ന് സബ്ബ് ജഡ്ജ് ആര്‍. സുധാകാന്ത്  ഉദ്ഘാടനം ചെയ്യും.

കൊല്ലം പോലീസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ കൊല്ലം സിറ്റി ഡി.സി.ആര്‍.ബി അസിസ്റ്റന്റ് കമ്മീഷണര്‍ സതീഷ്‌കുമാര്‍ അധ്യക്ഷനാകും. ജില്ലാ പോലീസ് മേധാവി പി.കെ. മധു മുഖ്യപ്രഭാഷണം നടത്തും. അസിസ്റ്റന്റ് കമ്മീഷണര്‍ എ. പ്രതീപ്കുമാര്‍, ഇന്‍സ്‌പെക്ടര്‍ എസ്. മഞ്ജുലാല്‍, അഡ്വ. സിന്ധു പട്ടത്താനം, കുടുംബശ്രീ നിര്‍ഭയ പ്രോഗ്രാം ഓഫീസര്‍ ബീന, വനിത സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജിമോള്‍, സിവില്‍ പോലീസ് ഓഫീസര്‍ റജീനാ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ. നമ്പര്‍. 2941/18)

date