Post Category
വനിതാ കമ്മീഷൻ സിറ്റിങിൽ 34 പരാതികൾക്ക് പരിഹാരം
കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന സിറ്റിങിൽ 34 പരാതികള്‍ തീര്‍പ്പാക്കി. നാലു പരാതികളിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് തേടി. മൂന്ന് കേസുകൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും രണ്ടു കേസുകൾ കൗൺസിലിങ്ങിനും അയച്ചു. ആകെ 130 കേസുകളാണ് കമ്മീഷൻ പരിഗണിച്ചത്.
കമ്മീഷൻ മെമ്പർമാരായ അഡ്വ. ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, പി
കുഞ്ഞായിഷ പാനൽ അഭിഭാഷകരായ അഡ്വ. സ്മിത ഗോപി, അഡ്വ. കെ ബി രാജേഷ്, അഡ്വ വി എ അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments