Skip to main content

കൊല്ലം താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

നിലവാരം കുറഞ്ഞ മരുന്നുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സ്റ്റോറുകളില്‍ കര്‍ശനപരിശോധന നടത്താന്‍ കൊല്ലം താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും ക്യാഷ്വാലിറ്റിയില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരെ നിയോഗിക്കാനും നടപടികള്‍ സ്വീകരിക്കണം. കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടം നിയന്ത്രിക്കുന്നതിനും കോര്‍പ്പറേഷന്‍ പരിധിയില്‍ പൊതുശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനും നടപടി വേണം. ക്ഷേമനിധിഅംഗങ്ങള്‍ക്ക് അംശദായ അടവിന് കമ്പ്യൂട്ടറൈസ്ഡ് ബില്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തടത്തിവിള രാധാകൃഷ്ണന്‍ അധ്യക്ഷനായി.  തഹസില്‍ദാര്‍ (ഭൂരേഖ) ഡോണല്‍ ലാസ്, എം സിറാജുദ്ദീന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, എബ്രഹാം സാമുവല്‍, എന്‍ എസ് വിജയന്‍, കരിക്കോട് ജമീര്‍ലാല്‍, കുരീപ്പുഴ യഹിയ, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date