Post Category
മലപ്പുറം നഗര സൗന്ദര്യവല്‍ക്കരണം: അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ പ്രവൃത്തി പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡിടിപിസി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. റിനിഷ അധ്യക്ഷത വഹിച്ചു.
2024-25 വര്‍ഷത്തെ എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 98 ലക്ഷം രൂപ ചെലവില്‍ മലപ്പുറം എം.എസ്.പി ക്യാമ്പ് മുതല്‍ മച്ചിങ്ങല്‍ ബൈപാസ് ജംഗ്ഷന് വരെയാണ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. മലപ്പുറം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജിതേഷ് ജി അനില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹാരിസ് ആമിയന്‍, പരി മജീദ്, ആബിദ എട്ടുവീട്ടില്‍, കൗൺസിലർമാരായ കെ. അബ്ദുൽ റഷീദ്, സി.കെ. റഫീഖ്, ശബ്ന മൻസൂർ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments