Skip to main content

കെട്ടിടം ആവശ്യമുണ്ട്

ഭൂവിനിയോഗ വകുപ്പിന്റെ തൃശ്ശൂർ മേഖലാ കാര്യാലയത്തിൽ 1,500 മുതൽ 2,000 വരെ സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടമോ അല്ലെങ്കിൽ 2000 മുതൽ 3000 വരെ സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കൊമേഴ്സ്യൽ വീടോ വാടകയ്ക്ക് ആവശ്യമുണ്ട്. വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള കെട്ടിടം, വീട് ഉടമസ്ഥർ നിലവിൽ പാട്ടുരായ്ക്കലുള്ള മുനസിപ്പൽ ഷോപ്പിങ് കോംപ്ലെക്സിൽ പ്രവർത്തിക്കുന്ന ഭൂവിനിയോഗ വകുപ്പ്, മേഖലാ കാര്യാലയവുമായി ബന്ധപ്പെടുക. തൃശ്ശൂർ കോർപ്പറേഷൻ പരിധിക്കുള്ളിൽ, വെള്ളം, വൈദ്യുതി, ടോയ്ലറ്റ്, ഗതാഗത സൗകര്യം എന്നിവ ലഭ്യമായ കെട്ടിടങ്ങൾ പി.ഡബ്ല്യൂ.ഡി നിശ്ചയിക്കുന്ന നിരക്കിലാണ് വാടയ്ക്ക് നൽകേണ്ടത്. താത്പര്യമുള്ള കെട്ടിട, വീട് ഉടമകൾ ഈ വാർത്ത പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ബന്ധപ്പെടണം. ഫോൺ : 0480-2321868, 6238048745.

date