Skip to main content
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം

നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

 

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടികയില്‍ അപാകതകളുണ്ടെങ്കില്‍ തിരുത്താനും മരണപ്പെട്ടവരുള്‍പ്പടെ ഒഴിവാക്കേണ്ടവരെ കണ്ടെത്താനും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ബൂത്ത് ലെവല്‍ ഏജന്റുമാരും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. എല്ലാ ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരുടെ പരിശീലനം ഇന്ന് (മാര്‍ച്ച് നാല്) നടക്കുമെന്നും യോഗത്തില്‍ അറിയിച്ചു. ബി.എല്‍.എമാരുടെ ചുമതലകളെയും നിയമനത്തെയും കുറിച്ച് ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍ വിശദീകരിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

date