Post Category
സൗജന്യ കമ്പ്യൂട്ടർ കോഴ്സ് പരിശീലനം
നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് വകുപ്പിൻ്റെ കീഴിലുള്ള എറണാകുളത്തെ കോച്ചിംഗ് കം ഗൈഡൻസ് സെൻ്റർ ഫോർ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി കേരള പി.എസ്.സി അംഗീകരിച്ചിട്ടുള്ള ഒരു മാസ കാലയളവുള്ള ബേസിക് ഓഫീസ് ഓട്ടോമേഷൻ കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം കലൂരിലുള്ള കെൽട്രോൺ നോളജ് സെൻ്ററിൽ ആരംഭിക്കുന്ന സൗജന്യ കോഴ്സിലേക്കുള്ള അപേക്ഷകൾ മാർച്ച് 10 നകം cgcekm.emp.lbr@kerala.gov.in എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഫോൺ: 0484-2312944
date
- Log in to post comments