Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് സ്കോളർഷിപ്പ് വിതരണം : സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (4)

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് 2025-  26 വർഷത്തെ  വിദ്യാഭ്യാസ സ്കോളർഷിപ്പ് സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 4) നടക്കും. എറണാകുളം ബോട്ടു ജെട്ടിക്ക് സമീപം ടി കെ രാമകൃഷ്ണൻ സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും.

ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിക്കും. മേയർ ചടങ്ങിൽ  വി കെ മിനിമോൾ മുഖ്യാതിഥിയാകും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മിഥുൻ പ്രേംരാജ്  മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, ക്ഷേമ ബോർഡ് അംഗങ്ങൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date