Skip to main content

കെ മാറ്റ്: സെഷൻ I അന്തിമ ഫലം പ്രസിദ്ധീകരിച്ചു

2026-27 വർഷത്തെ എം.ബി.എ. കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെ മാറ്റ് 2026) സെഷൻ I പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്. അപേക്ഷകർക്ക് വെബ്‌സൈറ്റിലെ 'Candidate Portal' ൽ നിന്ന് അവരവരുടെ സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.

പി.എൻ.എക്‌സ്. 977/2026

date