മഞ്ചേശ്വരം താലൂക്കിന് ആസ്ഥാന മന്ദിരം വേണം; താലൂക്ക് വികസന സമിതി
മഞ്ചേശ്വരം താലൂക്കിന് സ്വന്തമായി സ്ഥിരം ആസ്ഥാന കെട്ടിടം അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു'.ഫെബ്രുവരി ഏഴിന് മഞ്ചേശ്വരം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസന സമിതിയാണ് ഈ ആവശ്യം ഉന്നയിച്ചത്. 2014-ല്‍ രൂപീകരിച്ച മഞ്ചേശ്വരം താലൂക്ക് ഓഫീസിന് ഇതുവരെ സ്വന്തം കെട്ടിടമില്ലാതെ താല്‍ക്കാലിക സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. പൊതുജന സേവനത്തിന് ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം താലൂക്കിലെ ജനങ്ങളുടെ ഭരണപരവും വികസനപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്ഥിരം ആസ്ഥാന കെട്ടിടം അനിവാര്യമാണെന്ന് വികസന സമിതി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷാദ് വൊര്‍ക്കാടി അധ്യക്ഷതവഹിച്ചു. യോഗത്തില്‍ കണ്‍വീനര്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ പി സജിത്ത് സ്വാഗതം പറഞ്ഞു. യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
- Log in to post comments