Post Category
ക്ലീൻ കേരള കമ്പനിയിൽ ഒഴിവുകൾ
ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ ഒഴിവുള്ള സീനിയർ മാനേജർ (ഓപ്പറേഷൻസ്), ഫിനാൻസ് ഓഫീസർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് മാർച്ച് 11 രാവിലെ 10 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകൾ മാർച്ച് 10ന് മുൻപായി cleankeralacompany@gmail.com ലേക്ക് ഇമെയിലായി അയക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരം വഴുതയ്ക്കാടുള്ള ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cleankeralacompany.com, 0471 – 2724600.
പി.എൻ.എക്‌സ്. 1041/2026
date
- Log in to post comments