ജില്ലാതല അറിയിപ്പുകള്
നിയമനം
കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പിണറായി, പാനൂര്‍, ഇരിവേരി ബ്ലോക്കുകളില്‍ എം എല്‍ എസ് പി തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ജി എന്‍ എം/ ബി എസ് സി നഴ്സിംഗ് യോഗ്യതയോടൊപ്പം ഒരുവര്‍ഷ പ്രവൃത്തി പരിചയം, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള 40 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മാര്‍ച്ച് പത്തിന് രാവിലെ പത്തുമണിക്ക് എന്‍ എച്ച് എം ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2709920
റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂര്‍ ജില്ലയിലെ ആരോഗ്യ വകുപ്പില്‍/മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (ഡയറക്ട്) (കാറ്റഗറി നമ്പര്‍: 527/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട അവസാന ഉദ്യോഗാര്‍ഥിയെ നിയമന ശിപാര്‍ശ ചെയ്യുവാനുള്ള ഒഴിവ് ലഭിച്ച 2026 ഫെബ്രുവരി 21-ാം തീയതി പ്രാബല്യത്തില്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോറളാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഏഴിന് രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും ചിറാട്ട് മൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ വൈകീട്ട് മൂന്നുമണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
കെ.എസ്.ഇ.ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി കേബിള്‍ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മുണ്ടേരി പഞ്ചായത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഏഴിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് 5.30 വരെയും പള്ളിയത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുമണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
- Log in to post comments