Post Category
വ്യാപാരികൾക്കായി അദാലത്ത്
ജില്ലയിലെ വ്യവസായികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജനുവരിയിൽ വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു. വ്യവസായ സംരംഭകർക്ക് വിവിധതരത്തിലുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള കാലതാമസം, വ്യവസായ ഭൂമിയുടെ ലഭ്യത തുടങ്ങി ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട് പരിഹാരമാവശ്യമുള്ള ഏത് വിഷയത്തിലും അദാലത്തിൽ അപേക്ഷ നൽകാം. അപേക്ഷകൾ വ്യവസായ വികസന ഓഫീസർ, ഉപജില്ലാ വ്യവസായ ഓഫീസർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എന്നിവർക്ക് ജനുവരി 15 ന് മുമ്പായി നൽകണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.
(പി.ആർ.പി. 2826/2018)
date
- Log in to post comments