Skip to main content

അന്താരാഷ്ട്ര വനിതാ ദിനാചരണം; സാംസ്കാരിക സംഗമം സംഘടിപ്പിച്ചു

 അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസിൻ്റെ നേതൃത്വത്തിൽ ജില്ലാതല സാംസ്കാരിക സംഗമവും ഗാനമേളയും സംഘടിപ്പിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസർ മീര പി ഗാനമേള ഉദ്‌ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ അനെക്സ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വകുപ്പിലെ ജീവനക്കാരും അങ്കണവാടി പ്രവർത്തകരും ചേർന്നാണ് ഗാനമേള അവതരിപ്പിച്ചത്.

'അവകാശങ്ങൾ, നീതി, പ്രവർത്തനം എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി' എന്ന മുദ്രാവാക്യമുയർത്തിയാണ് സാംസ്കാരിക സംഗമം സംഘടിപ്പിച്ചത്. ഗാനമേളയ്ക്ക് പുറമെ സ്ത്രീകളുടെ അവകാശങ്ങളെയും സുരക്ഷയെയും മുൻനിർത്തിയുള്ള ബോധവത്ക്കരണ പരിപാടികളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
 

date