Post Category
ടെണ്ടർ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസ് ഉപയോഗത്തിനായി ടാക്സി പെർമിറ്റുള്ള 12 വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം 2026 - 27 സാമ്പത്തിക വർഷത്തിൽ വാടകയ്ക്ക് ലഭ്യമാക്കാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മാർച്ച് 23ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2363999.
date
- Log in to post comments