ആദരം 2026 മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു
മാടക്കത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകരെ ആദരിച്ചു. ആദരം 2026 ഉദ്ഘാടനം റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം കേരളീയ സാമൂഹ്യ ജീവിതത്തിലെ സജീവ സാന്നിദ്ധ്യമായി മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ വഹിച്ച പങ്കിനെക്കുറിച്ചും മന്ത്രി സംസാരിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങളെയും പിരിഞ്ഞ് പോകുന്ന സി.ഡി.എസ് അംഗങ്ങളെയും മന്ത്രി ആദരിച്ചു.
ചടങ്ങില്‍ മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ഐ സജിത മുഖ്യാതിഥിയായി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകന്യ ബൈജു സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി രമേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാവിത്രി രാമചന്ദ്രന്‍, കെ.പി. പ്രശാന്ത്, എ.എം. അശോകന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അജിത സുനില്‍ കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഇന്ദിര സുധാകരന്‍, 27 വര്‍ഷം സി.ഡി.എസ് ആയിരുന്ന വിജി ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments