Skip to main content
ആന്തട്ട ഗവ. യു.പി സ്കൂൾ കെട്ടിടത്തിന്റെ രണ്ടാംനില മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആന്തട്ട ഗവ. യു.പി സ്കൂൾ കെട്ടിടത്തിന്റെ രണ്ടാംനില മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

 

ആന്തട്ട ഗവ. യു പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിട സമുച്ചയത്തിലെ രണ്ടാം നില വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എൻ ഭാസ്കരൻ അധ്യക്ഷനായി.

പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുവദിച്ച 95.5 ലക്ഷം രൂപ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്. പുതിയ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 4 ക്ലാസ്സ് മുറികൾ, ശുചിമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.

ചടങ്ങിൽ പൊതുമരാമത്ത് അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാനിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് അംഗം ഗോപി ചെറുവാട്ട്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശശികുമാർ, വാർഡ് മെമ്പർമാർ, സ്കൂൾ പ്രധാനധ്യാപകൻ സി അരവിന്ദൻ, പി.ടി.എ പ്രസിഡന്റ്‌ എം പി ശ്രീനിവാസൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date