Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ എച്ച്.എം.സി. വഴി നിയമനം നടത്തും. മാര്‍ച്ച് 12ന് രാവിലെ 11ന് ആശുപത്രി ഓഫീസിലാണ് അഭിമുഖം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, എന്നിവയുടെ പകര്‍പ്പും അപേക്ഷയും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 04822 215154.
date
- Log in to post comments