ഉഷ്ണകാല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും: ജില്ലാ കലക്ടര്‍
ഉഷ്ണകാല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. വരള്‍ച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം, ഇടിമിന്നല്‍, ചൂട്കാരണമുള്ള ആരോഗ്യപ്രശ്നങ്ങള്‍, തീപിടുത്തങ്ങള്‍ എന്നീ സാഹചര്യങ്ങള്‍ വിലയിരുത്തി അതീവ ശ്രദ്ധവേണമെന്ന് ഓര്‍മിപ്പിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലോക്കല്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. വിപുലവും ഊര്‍ജിതവുമായ പൊതുജനക്യാമ്പയിനും നടത്തണം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഹീറ്റ്ക്ലിനിക്കുകള് ആരംഭിക്കണം. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൂര്യാഘാതത്തിനുള്ള പ്രഥമശുശ്രൂഷ നല്കാന്ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. പ്രധാന മാര്‍ക്കറ്റുകള്‍, കവലകള്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ ഇടങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കണം. പരീക്ഷഹാളുകളില്‍ വായുസഞ്ചാരവും കുടിവെള്ളലഭ്യതയും ഉറപ്പാക്കണം. നിലവിലുള്ള വാട്ടര്‍ കിയോസ്ക്കുകള്‍ പ്രവര്‍ത്തനയോഗ്യമാക്കുകയും ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥാപിക്കുകയും വേണം. ജലത്തിന്റെ ഗുണമേ• ഉറപ്പു വരുത്തണം. ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നടപടികളും കാര്‍ഷികവിളകളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചു.
എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, ദുരന്തനിവാരണ അതോറിറ്റി പ്രതിനിധികള്‍, ഇതരവകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments