Skip to main content

ജില്ലാ ആശുപത്രിയില്‍   ലേസര്‍ ലിത്തോട്രിപ്റ്റര്‍ മെഷീന്‍

ജില്ലാ ആശുപത്രിയില്‍ 17 ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിച്ച ലേസര്‍ ലിത്തോട്രിപ്റ്റര്‍ മെഷീന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  എസ്.ആര്‍ അരുണ്‍ ബാബു   അധ്യക്ഷനായി.  ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെഷീന്‍ സ്ഥാപിച്ചത്. വൃക്ക, മൂത്രനാളി, മൂത്രാശയം എന്നിവിടങ്ങളിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ ലേസര്‍ രശ്മികള്‍  ഉപയോഗിക്കുന്ന അത്യാധുനികവും വേദനരഹിതവുമായ ചികിത്സാ രീതിയാണ് ലേസര്‍ ലിത്തോട്രിപ്‌സി. ശരീരത്തില്‍ മുറിവുകളില്ലാതെ മൂത്രനാളിയിലൂടെ യൂറിറ്റെറോസ്‌കോപ്പ് വഴി ലേസര്‍ ഉപയോഗിച്ച് കല്ലുകളെ മണല്‍ത്തരികളാക്കി മാറ്റി നീക്കം ചെയ്യുകയോ സ്വാഭാവികമായി പുറന്തള്ളുകയോ ചെയ്യുന്ന ചികിത്സാരീതിയാണിത്. മുറിവുകള്‍ ഇല്ലാത്തതിനാല്‍ വേഗത്തില്‍ സുഖപ്പെടുന്നു. കൂടാതെ രക്തസ്രാവവും വേദനയും വളരെ കുറവാണ്.     ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ പി. പ്ലാസ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.ബി.  ശ്രീകാന്ത്. ആര്‍.എം.ഒ.ഡോ.സ്വാതി, കണ്‍സല്‍ട്ടന്റ് യൂറോളജിസ്റ്റുമാരായ ഡോ. ആര്‍.സുനില്‍, ഡോ. പി.മുരളീധരന്‍, അനസ്റ്റെറ്റിസ്റ്റ് ഡോ.അനീഷ് മോഹന്‍, ലേ സെക്രട്ടറി ആന്‍ഡ് ട്രഷറര്‍ ഹരീഷ് കുമാര്‍, ചീഫ് നഴ്സിംഗ് ഓഫീസര്‍ എന്‍.സുമ,   ജീവനക്കാര്‍ തുടങ്ങിയര്‍ പങ്കെടുത്തു
 

date