Skip to main content

ജില്ലാ സെന്‍ട്രല്‍ ലൈബ്രറി നവീകരണത്തിന് തുക അനുവദിച്ചു

 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയില്‍ ഹൈടെക് റീഡിംഗ് റൂം സജ്ജമാക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചു. നവീകരണ പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വായനയ്ക്കും റഫറന്‍സിനുമായി നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ഇടമാണ് ജില്ലാ സെന്‍ട്രല്‍ ലൈബ്രറി റീഡിംഗ് റൂം. 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ വിജയന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം.കെ രമേഷ്‌കുമാര്‍, ഡോ. ടി.കെ പ്രിയ എന്നിവര്‍ സംസാരിച്ചു. പുന:സംഘടിപ്പിക്കപ്പെട്ട സെന്‍ട്രല്‍ ലൈബ്രറി ഉപദേശക സമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.കെ മനോഹരന്‍ അധ്യക്ഷനായി.

date