Skip to main content
നിയമസഭാ തിരഞ്ഞെടുപ്പ്; എം സി സി സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കി

നിയമസഭാ തിരഞ്ഞെടുപ്പ്; എം സി സി സ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കി

 

2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്‌ക്വാഡുകളുടെ പരിശീലനം കലക്ടറേറ്റില്‍ നടന്നു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍   ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാന്‍ സ്‌ക്വാഡുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തങ്ങള്‍ക്ക് സാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു.  

ട്രെയ്‌നിംഗ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ അമല്‍ മഹേശ്വര്‍ സംസാരിച്ചു.  തിരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ്, എം.സി.സി എന്നീ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് മാസ്റ്റര്‍ ട്രെയിനര്‍ എം പി വിനോദ് കുമാര്‍ ക്ലാസെടുത്തു. സി വിജില്‍ ആപ്പ്, ഇഎസ്എംഎസ് തുടങ്ങിയവ സംബന്ധിച്ച് ഐ ടി ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.വി  റിജിഷ പരിശീലനം നല്‍കി.

മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ എഡിഎം കല ഭാസ്‌കര്‍,  ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. എൻ. സിബി,  ജില്ലയിലെ അസിസ്റ്റന്റ് എക്‌സ്പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം തുടങ്ങിയവര്‍ പങ്കെടുത്തു.

date