Skip to main content

പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു. സുബ്രഹ്മണ്യന്‍ കവല റോഡ്, കള്ളായിക്കുന്ന് റോഡ് എന്നിവയുടെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് സുബ്രഹ്മണ്യന്‍ കവല റോഡ് നിര്‍മിച്ചത്. റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രിയും ഒല്ലൂര്‍ നിയോജക മണ്ഡലം എം.എല്‍.എയുമായ കെ. രാജന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് കള്ളായിക്കുന്ന് റോഡ് നിര്‍മിച്ചത്.

ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രാജി ഗരിജ, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ തിലകന്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം പി.എസ് അഖില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രദേശ വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date